kozhikode local

കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം

വടകര: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കേന്ദ്രാവിഷ്‌കൃത വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടി ഇന്ന് ഓര്‍ക്കാട്ടേരിയില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം നിര്‍വഹിക്കും. സി കെ നാണു എംഎല്‍എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുക്കും.
കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. നാല്‍പതോളം സ്റ്റാളുകളുള്ള പ്രദര്‍ശനം, ആയുര്‍വേദ മെഡിക്കല്‍ക്യാംപ്, ആരോഗ്യ ശിശുമല്‍സരം, സ്ത്രീകള്‍ക്കും കുട്ടിക ള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ എങ്ങിനെ തടയാം എന്നതിനെക്കുറിച്ചുള്ള സെമിനാറുകള്‍, ആകാശവാണിയും സോങ്ങ് ആന്റ് ഡ്രാമ ഡിവിഷനും അവതരിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടക്കും. കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ 21ാമത് പൊതുജന സമ്പര്‍ക്ക പരിപാടിയാണ് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടര്‍ എ എം തോമസ്, ജനശിക്ഷണ്‍ സംസ്ഥാന്‍ ചെയര്‍മാന്‍ രഞ്ജിത്ത് സര്‍ക്കാര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ഉദയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് വി കെ ജസീല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ കുഞ്ഞിക്കണ്ണന്‍, ലസിന പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it