കൊച്ചി-ചെന്നൈ ഇന്‍ഡിഗോ രണ്ടാമത്തെ സര്‍വീസ് ആരംഭിച്ചു

കൊച്ചി: കൊച്ചിയില്‍ നിന്നു ചെന്നൈയിലേക്ക് ഇന്‍ഡിഗോ രണ്ടാമത്തെ നോണ്‍സ്റ്റോപ് വിമാനസര്‍വീസ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് പറഞ്ഞു. ഉച്ചയ്ക്ക് 1.15ന് കൊച്ചിയില്‍ നിന്നു പുറപ്പെടുന്ന 6ഇ 698 ഉച്ചയ്ക്ക് 2.15ന് ചെന്നൈയിലെത്തും. രാവിലെ 11.45ന് ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന 6ഇ 645 വിമാനം ഉച്ചയ്ക്ക് 12.45ന് കൊച്ചിയിലെത്തും.
Next Story

RELATED STORIES

Share it