കൊക്കയില്‍ വീണ ടൂറിസ്റ്റിനെ സൈന്യം രക്ഷപ്പെടുത്തി

ജമ്മു: കശ്മീര്‍ താഴ്‌വരയില്‍ ഹിമം നിറഞ്ഞ കൊക്കയില്‍ വീണ 33കാരനായ റഷ്യന്‍ ടൂറിസ്റ്റിനെ സൈനികര്‍ രക്ഷപ്പെടുത്തി. ഗുല്‍മര്‍ഗിലെ ടൂറിസ്റ്റ് റിസോര്‍ട്ടിലെ കൊക്കയിലാണ് ദിമിത്രി ലൊബാനോവ് വീണത്. റഷ്യയില്‍ നിന്നെത്തിയ ആറംഗ വിനോദസഞ്ചാര സംഘത്തിലെ അംഗമാണിദ്ദേഹം. സംഘത്തിന്റെ സഹായത്തിനുള്ള അഭ്യര്‍ഥനയറിഞ്ഞ് സൈന്യം കുതിച്ചെത്തുകയായിരുന്നുവെന്ന് പ്രതിരോധ വക്താവ് കേണല്‍ എസ്ഡി ഗോസ്വാമി പറഞ്ഞു.
Next Story

RELATED STORIES

Share it