കൈലാസ് മാനസ് സരോവര്‍ യാത്രക്ക് അപേക്ഷിക്കാം

കൈലാസ് മാനസ് സരോവര്‍ യാത്രക്ക് അപേക്ഷിക്കാം
X
packailas manasa sarovar

ന്യൂഡല്‍ഹി: 2016ലെ മാനസ സരോവര്‍ യാത്രയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് തുടക്കമായി. http;//lmy.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കൊല്ലം ജൂണ്‍ 12 മുതല്‍ സെപ്റ്റംബര്‍ 9 വരെയുള്ള കാലയളവിലേയ്ക്കാണ് ലിപുലേഖ്, നാഥുല എന്നിവിടങ്ങളിലൂടെയാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്.
ഉത്തരാഖണ്ഡിലെ ലിപുലേഖ്, ചുരം വഴിയുള്ള യാത്രയില്‍ ഏതാണ്ട് 200 കിലോ മീറ്ററോളം ദൂരം കാല്‍നടയായി നടക്കേണ്ടതുണ്ട്. ഇതുവഴിയുള്ള യാത്രയ്ക്ക് ആളൊന്നിന് 1.6 ലക്ഷം രൂപ ചിലവ് വരും. 60 തീര്‍ത്ഥാടകര്‍ വീതമുള്ള 18 ബാച്ചുകളായിട്ടായിരിക്കും യാത്ര. സിക്കിമിലെ നാഥുല ചുരം വഴി വാഹനത്തിലുള്ള യാത്രയ്ക്ക് ആളൊന്നിന് 2 ലക്ഷം രൂപ ചിലവ് വരും. 50 തീര്‍ത്ഥാടകര്‍ വീതമുള്ള 7 ബാച്ചുകളായിട്ടായിരിക്കും യാത്ര.
അപേക്ഷകരുടെ പ്രായം 2016ലെ കണക്കനുസരിച്ച് 18 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം. ഏതു റൂട്ട് വേണമെന്ന് അപേക്ഷകര്‍ക്ക് തെരെഞ്ഞെടുക്കാം. നാഥുല റൂട്ടില്‍ മുതിര്‍ന്ന പൗരന്‍മാാര്‍ക്ക് മുന്‍ഗണന ലഭിക്കും. ആദ്യത്തെ തവണ അപേക്ഷിക്കുന്നവര്, മുതിര്‍ന്ന പൗരന്മമാര്‍, മെഡിക്കല്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടാകും.
അപേക്ഷകളിന്മേലുള്ള തുടര്‍ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. അപേക്ഷ പൂരിപ്പിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഹിന്ദിയിലും ഇംഗ്‌ളീഷിലും ലഭ്യമായിരിക്കും. ഐ.വി.ആര്‍.എസ്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 011-24300655 ല്‍ നിന്നും അപേക്ഷയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ കഴിയും.
Next Story

RELATED STORIES

Share it