കൈരാന: മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി തള്ളി

ലഖ്‌നൊ: കൈരാന സംഭവത്തെ മാധ്യമങ്ങള്‍ മഹത്ത്വവല്‍കരിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടു പത്രപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. മാധ്യമ നടപടി മതസൗഹാര്‍ദം തകര്‍ക്കുന്നുവെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
ഹരജിയിലെ ആരോപണത്തില്‍ അധികൃതര്‍ക്കു നടപടിയെടുക്കാമെന്നോ അല്ലെങ്കില്‍ നിയമപ്രകാരം നടപടിയെടുക്കണമെങ്കില്‍ ഹരജിക്കാരന് അധികൃതരെ സമീപിക്കാമെന്നോ ജസ്റ്റിസുമാരായ അമരേശ്വര്‍ പ്രതാപ് സാഹി, ഷംഷര്‍ ബഹാദൂര്‍ സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ച സദാചാര തത്ത്വങ്ങളുടെ ലംഘനമാണ് കൈരാന വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നാണു ഹരജിക്കാരന്റെ ആരോപണം. കൈരാനയില്‍നിന്നു ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്തുവെന്നു ബിജെപി ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it