Flash News

കൈയേറ്റങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നെതന്യാഹു

കൈയേറ്റങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നെതന്യാഹു
X
Netanyahunew
ജെറുസലേം: വെസ്റ്റ് ബാങ്കിലെ ജൂത കൈയേറ്റങ്ങള്‍ക്ക് തന്റെ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇസ്രായീല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹെബ്രോണില്‍ രണ്ട് ഫലസ്തീന്‍ വീടുകള്‍ കൈയേറിയ നടപടിയ്ക്ക് തൊട്ടുപിറകെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. 30000ത്തോളം ഫലസ്തീനികളുള്ള ഹെബ്രോണില്‍ വളരെക്കുറച്ച് ജൂതര്‍ മാത്രമേയുള്ളുവെങ്കിലും ഇസ്രായീല്‍ സൈന്യത്തിന്റെ ശക്തമായ സംരക്ഷണം ഇവര്‍ക്കുണ്ട്.
[related]ഫലസ്തീനികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായീല്‍ സൈന്യം രണ്ടു വീടുകളില്‍ നിന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ നിയമപരമായ നടപടികള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് ഇസ്രായീല്‍ പ്രതിരോധ മന്ത്രി മോശെ യാലോണ്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കൈയേറ്റക്കാരെ പിന്തുണച്ച് നെതന്യാഹു രംഗത്തെത്തിയത്. ഹെബ്രോണിലെ കുടിയേറ്റക്കാരുടെ നടപടികള്‍ ധീരമായ നിലപാടാണെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. കുടിയേറ്റത്തെ സര്‍ക്കാര്‍ എപ്പോഴും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it