കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം;ഉത്തര്‍പ്രദേശില്‍ 24 പേര്‍ കൊല്ലപ്പെട്ടു

കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം;ഉത്തര്‍പ്രദേശില്‍ 24 പേര്‍ കൊല്ലപ്പെട്ടു
X
uttar-predesh

മഥുര: അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനെയുണ്ടായ സംഘര്‍ഷത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്കു പരിക്കേറ്റു. ഒഴിപ്പിക്കാനെത്തിയ പോലീസും കൈയേറ്റക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.കൊല്ലപ്പെട്ടവരില്‍ മധുര എസ് പിയും ഉള്‍പ്പെടും. അനധികൃതമായി ഉത്തര്‍ പ്രദേശിലെ ജവഹര്‍ ബാഗില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകരെ അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാന്‍ ശമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. മൂവായിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി  അറിയിച്ചു.
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഇന്ത്യന്‍ കറന്‍സിക്ക് പകരം ആസാദ് ഹിന്ദ് ഫൗജ് ഉപയോഗിക്കുക, ഒരു രൂപയ്ക്ക് 40 ലീറ്റര്‍ പെട്രോളും 60 ലീറ്റര്‍ ഡീസലും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2014ലാണ് നൂറിലധികം ഏക്കര്‍ സ്ഥലം കൈയേറി സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ കുടില്‍ കെട്ടിയത്.
Next Story

RELATED STORIES

Share it