കൈയെഴുത്ത് പാസ്‌പോര്‍ട്ടിന് 24 മുതല്‍ വിലക്ക്

കരിപ്പൂര്‍: ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ വിദേശത്തേക്ക് അച്ചടിച്ച പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി. പാസ്‌പോര്‍ട്ട് ഏകീകരണവുമായി ബന്ധപ്പെട്ട് കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ക്ക് ഈ മാസം 24നു ശേഷം വിലക്കേര്‍പ്പെടുത്തുന്നതോടെയാണിത്. ലോകത്ത് എവിടെ പോവണമെങ്കിലും ഇനി മെഷീനില്‍ വായിക്കാവുന്ന പാസ്‌പോര്‍ട്ട് വേണമെന്ന് ഇന്റര്‍ നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കി.
വിവരങ്ങള്‍ എഴുതി രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് മെഷീനില്‍ വായിക്കാന്‍ സാധിക്കില്ല. 24 മുതല്‍ ഈ നിയമം പ്രബല്യത്തില്‍ വരും. കൈയെഴുത്ത് പാസ്‌പോര്‍ട്ട്, കുറഞ്ഞ കാലാവധിയുള്ളവ, നിരീക്ഷണത്തോടെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തവ, നീക്കം ചെയ്ത പാസ്‌പോര്‍ട്ടുകള്‍ എന്നിവയ്‌ക്കൊന്നും പ്രാബല്യമുണ്ടാകില്ല.
ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനു മാത്രമല്ല വിസ റീ എന്‍ട്രി ലഭിക്കുന്നതിനും വിലക്കുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം വരുത്തിത്തുടങ്ങിയത്. ഹജ്ജിന് നേരത്തെ തന്നെ ഇത്തരം പാസ്‌പോര്‍ട്ട് ഒഴിവാക്കിയിരുന്നു.
Next Story

RELATED STORIES

Share it