ചെന്നൈ ദുരന്തം; കൈത്താങ്ങായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

ചെന്നൈ: നിരവധി പേരുടെ മരണത്തിനും ആയിരങ്ങളുടെ ഭവന നഷ്ടത്തിനുമിടയാക്കിയ പ്രളയഭൂമിയില്‍ രാപകലില്ലാതെ സഹായ ഹസ്തവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍. വെള്ളത്തിനടിയിലായ എല്ലാ ജില്ലകളിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ സന്നദ്ധസംഘം ആദ്യ ദിനം മുതല്‍ സജീവമാണ്.
ശുചീകരണ പ്രവൃത്തികളില്‍ മുന്‍പന്തിയില്‍ നിന്ന പ്രവര്‍ത്തകര്‍ ഭക്ഷണപൊതികളും മരുന്നും വസ്ത്രങ്ങളും വിതരണം ചെയ്തത് ദുരിതബാധിതര്‍ക്ക് ആശ്വാസമായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇമാം ദഹ്‌ലാന്‍ ബാഖവി രക്ഷാ-ശുചീകരണ പ്രവര്‍ത്തനത്തിന് നേരിട്ടു മേല്‍നോട്ടം വഹിച്ചു.
പാര്‍ട്ടിയുടെ തമിഴ്‌നാട് വനിതാവിഭാഗവും ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി. ചെന്നൈ, കാഞ്ചീപുരം, കടലൂര്‍ എന്നീ ജില്ലകളില്‍ 25000 ഓളം കുടുംബങ്ങള്‍ക്ക് പാര്‍ട്ടി സഹായമെത്തിച്ചു. 1200 രൂപയുടെ അവശ്യസാധനങ്ങള്‍ ഓരോ കുടുംബങ്ങള്‍ക്കും വിതരണം ചെയ്തു.
പാര്‍ട്ടിയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍: 044-25230126, 9566691316. സഹായവസ്തുക്കള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it