കൈക്കൂലി: മോഹനന്‍ പിള്ളയുടെ ജാമ്യാപേക്ഷ തള്ളി

മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂവാറ്റുപുഴ ആര്‍ഡിഒയായിരുന്ന വി ആര്‍ മോഹനന്‍ പിള്ളയുടെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി.
കഴിഞ്ഞ മാസം 30ന് ചേംബറില്‍വച്ച് മൂവാറ്റുപുഴ വീട്ടൂര്‍ വാരിക്ലായില്‍ മാത്യു ഡാനിയേലില്‍നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മോഹനന്‍ പിള്ള വിജിലന്‍സിന്റെ പിടിയിലായത്. തുടര്‍ന്ന് ഈമാസം നാലാം തിയ്യതിവരെ ഇയാളെ റിമാന്‍ഡ് ചെയ്ത് കോടതി മൂവാറ്റുപുഴ ജയിലിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍, മൂന്നാം തിയ്യതി ഇദ്ദേഹത്തെ പോലിസ് കോടതിയില്‍ ഹാജരാക്കിയത് ഏറെ വിവാദമായിരുന്നു. ഒരുദിവസം മുമ്പ് ഹാജരാക്കിയതിന് ജയില്‍ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇന്നലെ ഹാജരാക്കിയ ആര്‍ഡിഒയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 27വരെ നീട്ടി ജഡ്ജി പി മാധവന്‍ ഉത്തരവിട്ടു.
Next Story

RELATED STORIES

Share it