കൈക്കൂലി കേസ് ; ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിക്ക് തടവ്

തെല്‍അവീവ്: മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മര്‍ട്ടിനെ കൈക്കൂലിക്കേസില്‍ 18 മാസം തടവിനു ശിക്ഷിച്ചു. ജറുസലേമിലെ മേയറായിരിക്കെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയില്‍ നിന്നു കൈക്കൂലി വാങ്ങിയ കേസിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്.
ജറുസലേം മേയറായതിനു പിന്നാലെ 2006-09 കാലയളവില്‍ എഹൂദ് ഒല്‍മര്‍ട്ട് ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നു. കോടതി കഴിഞ്ഞവര്‍ഷം ഒല്‍മര്‍ട്ടിന് ആറു വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. എന്നാല്‍, 70കാരനായ ഒല്‍മര്‍ട്ടിന്റെ തടവ് സുപ്രിംകോടതി 18 മാസമാക്കി കുറയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 15 മുതലാണ് ഒല്‍മര്‍ട്ട് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുക.
താന്‍ കൈക്കൂലി വാങ്ങിയില്ലെന്നും അതിനാലാണ് പ്രധാന കുറ്റങ്ങളില്‍ നിന്നു തന്നെ കോടതി ഒഴിവാക്കിയതെന്നും ഒല്‍മര്‍ട്ട് പറഞ്ഞു. വിശ്വാസവഞ്ചന നടത്തി യുഎസ് വ്യവസായിയില്‍ നിന്നു പണം തട്ടിയെന്ന കേസില്‍ ഈ വര്‍ഷമാദ്യം കോടതി ഒല്‍മര്‍ട്ടിനെ എട്ടു മാസം തടവിനു ശിക്ഷിച്ചിരുന്നു.
Next Story

RELATED STORIES

Share it