Flash News

കൈക്കൂലി; ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കസ്റ്റഡിയില്‍

കൈക്കൂലി; ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കസ്റ്റഡിയില്‍
X


bribary-kottayamതിരുവനന്തപുരം: ജ്വല്ലറി ഉടമയില്‍ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണറെ സിബിഐ കസ്റ്റഡിയിലെടുത്തു. കോട്ടയം ഏറ്റുമാനൂരിലെ വ്യാപാരിയില്‍ നിന്ന് 10 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നടപടി. ആദായനികുതി വകുപ്പ് ഓഫീസര്‍ ശരതിനേയും കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് തോക്കും വിദേശമദ്യവും പിടികൂടി.
ഇടനിലക്കാരന്‍ അലക്‌സിനേയും സി.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്വല്ലറിയുടെ ആദായ നികുതി കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ഇടനിലക്കാരന്‍ മുഖേന ജ്വല്ലറി ഉടമയില്‍ നിന്ന് കമ്മീഷണര്‍ 10 ലക്ഷം വാങ്ങിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് കസ്റ്റഡിയിലെടുത്ത കമ്മീഷണറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it