thiruvananthapuram local

കൈക്കൂലിക്കെതിരേ പ്രതികരിച്ച ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന്

പാറശാല: ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ കൈകൂലിക്കെതിരേ പ്രതികരിച്ച ജീവനക്കാരനെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചതായി ആരോപണം. മര്‍ദ്ദനമേറ്റ ജീവനക്കാരനെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശാലക്കു സമീപം കരുംങ്കുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചെക്‌പോസ്റ്റില്‍ ഇന്നലെ രാവിലെ 11.30നാണ് സംഭവം.
ചെക്ക് പോസ്റ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ദിലീപ് കുമാറാണ് എംവിഐ സുനിലിന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അധികം സീറ്റുമായി വന്ന വാഹനത്തിനു പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. 15 സീറ്റുള്ള വാഹനത്തില്‍ അധികമായി ഘടിപ്പിച്ച രണ്ടു സീറ്റുകള്‍ക്ക് 1550 രൂപ വീതം പിഴയടക്കണമെന്നും അല്ലെങ്കില്‍ സീറ്റ് ഒന്നിന് 500 രൂപ കൈക്കൂലി നല്‍കണമെന്നും എംവിഐ ആവശ്യപ്പെട്ടു.
ഇത് ചോദ്യം ചെയ്ത ദിലീപ്കുമാറിനെ എംവിഐ പേപ്പര്‍ വെയിറ്റു കൊണ്ട് മുഖത്തടിച്ച് വീഴ്ത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ ദിലീപിന്റെ നിലവിളികേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചത്.
Next Story

RELATED STORIES

Share it