Flash News

കേസ് പിന്‍വലിക്കാന്‍ ലീഗ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പ്രവാസി

കേസ് പിന്‍വലിക്കാന്‍ ലീഗ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പ്രവാസി
X
കബീര്‍  എടവണ്ണ

ദുബയ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ താന്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ വേണ്ടി മുസ്‌ലിം ലീഗ് എംപിയും രണ്ട് യൂത്ത്‌ലീഗ് നേതാക്കളും ശ്രമിച്ചതായി മര്‍ദ്ദനത്തിരയായ യുവാവ് ആരോപിച്ചു. ബന്ധപ്പെട്ട നേതാക്കള്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയായ തനിക്കുവേണ്ടി ഒന്നും ചെയ്യാതെ  തന്നെ സഹായിക്കാനെന്ന വ്യാജേന പ്രതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം ദുബയില്‍ ഗള്‍ഫ് തേജസിനോടു പറഞ്ഞു.
hakim2ഡിസംബര്‍ രണ്ടിന് ദുബയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ ഹക്കീം റുബ എന്ന കാസര്‍കോട് സ്വദേശിയെ കസ്റ്റംസ് സൂപ്രണ്ട് ആയിരുന്ന ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ക്രൂരമായി മര്‍ദ്ദിക്കുകയും 8 മണിക്കൂര്‍ തടഞ്ഞു വയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഹക്കീം നല്‍കിയ പരാതിയില്‍ കരിപ്പൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് ഹക്കീമിനെതിരേ ഫ്രാ ന്‍സിസും പരാതി നല്‍കിയിരുന്നു. കസ്റ്റംസ് ജീവനക്കാരനെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി എത്തിയത് മുസ്‌ലിംലീഗിന്റെ എംപിയും യൂത്ത്‌ലീഗ് നേതാക്കളുമാണന്ന് ഹക്കീം റുബ ആരോപിച്ചു.
ഈ മാസം 28ന് മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാവണമെന്ന സമന്‍സ് കിട്ടിയപ്പോഴാണ് മുസ്‌ലിംലീഗ് നേതാക്കളില്‍ വിശ്വസിച്ച താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായതെന്നും ഹക്കീം റുബ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ എറെ വിവാദമായ സംഭവത്തിലാണ് മുസ്‌ലിംലീഗ് നേതാക്കള്‍ കേസിലെ പ്രതിയുടെ പ്രമോഷനുവേണ്ടി ശ്രമിക്കുന്നത്. പ്രവാസി യാത്രികനെ ക്രൂരമായി മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരേ നിയമനടപടിക്കു സഹായിക്കേണ്ട മുസ്‌ലിംലീഗ് നേതാക്ക ള്‍ വിമാനത്താവളത്തില്‍ നിന്ന് താല്‍ക്കാലികമായി സ്ഥലംമാറ്റിയ ഈ ഉദ്യോഗസ്ഥന് അസി. കമ്മീഷണറായി പ്രമോഷന്‍ ലഭിക്കുന്നതിനു വേണ്ടിയാണു ശ്രമിക്കുന്നതെന്നും ഹക്കീം റുബ ആരോപിച്ചു.
അതേസമയം മറ്റൊരു പ്രവാസിക്ക് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും ഈ ഉദ്യോഗസ്ഥനെതിരേ പരമാവധി ശിക്ഷ ലഭിക്കുന്നതിനും വേണ്ടി പരമോന്നത കോടതിയില്‍ വരെ പോവാന്‍ തയ്യാറാണന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it