malappuram local

കേള്‍ക്കാന്‍ സദസ്സില്‍ ആളില്ല; വെങ്കയ്യ നായിഡു ക്ഷോഭിച്ച് ഇറങ്ങിപ്പോയി

പൊന്നാനി: പൊന്നാനി മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര നഗര വികസനകാര്യ മന്ത്രിയുമായ വെങ്കയ്യ നായിഡു ക്ഷോഭിച്ച് ഇറങ്ങിപ്പോയി.
എരമംഗലം അങ്ങാടിയില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തിനെത്തിയ വെങ്കയ്യനായിഡുവാണ് പരിപാടി കേള്‍ക്കാന്‍ നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ആളില്ലാത്തതില്‍ ഇറങ്ങിപ്പോയത്. മുതിര്‍ന്ന നേതാവ് സ്ഥലത്ത് എത്തുമ്പോള്‍ സംഘാടകര്‍ പോലും ഉണ്ടായിരുന്നില്ല. പ്രവര്‍ത്തകരെ പരിപാടിയിലേക്ക് എത്തിക്കുന്നതില്‍ സംഘാടകര്‍ക്ക് പറ്റിയ വീഴ്ചയാണ് കേന്ദ്ര മന്ത്രിയെ ചൊടിപ്പിച്ചത്.ഇതോടെ നേതാക്കളെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച ശേഷമാണ് വെങ്കയ്യ നായിഡു തിരിച്ചുപോയത്.
വൈകിട്ട് നാലരയ്ക്കാണ് പ്രചാരണ യോഗം വച്ചത്.കേന്ദ്രമന്ത്രി തിരൂരിലെ പ്രചാരണ യോഗത്തിന് ശേഷം കൃത്യസമയത്ത് എത്തുകയും ചെയ്തിരുന്നു.വെങ്കയ്യ നായിഡു ക്ഷോഭിച്ച് ഇറങ്ങിപ്പോയതോടെ ബിജെപി ദേശിയ നേതാവ് വാസുദേവന്‍ ആണ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തത്.

[related]
Next Story

RELATED STORIES

Share it