കേരള ഹൗസ് സംഘര്‍ഷം: ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ആസ്ഥാനമായ കേരള ഹൗസില്‍ പശുമാംസം വിളമ്പുന്നുണ്ടെന്ന് പോലിസിന് വ്യാജ വിവരം നല്‍കിയ കേസില്‍ അറസ്റ്റിലായ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയ്ക്ക് ജാമ്യം ലഭിച്ചു.
കേരള ഹൗസിലെ സ്റ്റാഫ് കാന്റീനില്‍ പാകംചെയ്ത പശുവിറച്ചി വില്‍പ്പന നടത്തുന്നുണ്ടെന്ന ഹിന്ദുസേനയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി പോലിസിലെ എസിപിയുടെ നേതൃത്വത്തില്‍ 30 ഓളം വരുന്ന പോലിസ് സംഘം അധികൃതരുടെ അനുമതിയില്ലാതെ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, കാ ന്റീനില്‍ പശുവിറച്ചി വിളമ്പിയിട്ടില്ലെന്നും പോത്തിറച്ചി മാത്രമാണുണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുകയും ഡല്‍ഹി പോലിസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഹിന്ദുസേനയും ഡല്‍ഹി പോലിസും നടത്തിയ നിയമവിരുദ്ധ നടപടികള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയ വിഷ്ണു ഗുപ്തയെ അറസ്റ്റ് ചെയ്തത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പശുവിറച്ചി വില്‍പന നിരോധിക്കണമെന്ന് ജാമ്യത്തിലിറങ്ങിയ വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടു. പശുമാംസ വില്‍പ്പന നടക്കുന്നുണ്ടെന്ന് അറിഞ്ഞാ ല്‍ ഇനിയും പ്രതികരിക്കുമെന്ന് വിഷ്ണു ഗുപ്ത വ്യക്തമാക്കി.
കേരള ഹൗസില്‍ പശുമാംസം വിളമ്പുന്നുണ്ടെന്ന കാര്യം തന്നെ അറിയിച്ചത് മലയാളിക ള്‍ തന്നെയാണ്. ലഭിച്ച വിവരം പോലിസിനെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തത്. തനിക്കെതിരേ കള്ളക്കേസെടുത്തത് കേരള സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണെന്നും കേരള ഹൗസി ല്‍ അതിക്രമിച്ചു കയറിയ ഡല്‍ഹി പോലിസ് നടപടി തെറ്റാണെന്നും വിഷ്ണു ഗുപ്ത പറഞ്ഞു.
Next Story

RELATED STORIES

Share it