കേരള സര്‍വകലാശാല: വിരമിച്ച അധ്യാപകര്‍ക്ക് ഗൈഡായി തുടരാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഡോക്ടറല്‍തല ഗവേഷണത്തിന് വിരമിച്ച അധ്യാപകര്‍ക്ക് ഗൈഡായി തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല വിധി.
ഗവേഷണ വിദ്യാര്‍ഥികളെ അലോട്ട് ചെയ്ത സമയത്തെ റഗുലര്‍ അധ്യാപകര്‍ പിന്നീട് വിരമിച്ചാലും രജിസ്‌ട്രേഷന്‍ തിയ്യതി മുതല്‍ പരമാവധി അഞ്ച് വര്‍ഷക്കാലം ഗൈഡായി തുടരാന്‍ ഹൈക്കോടതി താല്‍ക്കാലിക അനുമതി നല്‍കി. എന്നാല്‍, വിരമിച്ച ശേഷം വിദ്യാര്‍ഥികളെ ഗവേഷണത്തിന് അലോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും പുനര്‍വിന്യാസം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
ഇനിമുതല്‍ വിരമിക്കലിന് അഞ്ച് വര്‍ഷമെങ്കിലും ബാക്കി സര്‍വീസുള്ള റഗുലര്‍ അധ്യാപകര്‍ മാത്രമെ ഗവേഷണ വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നുള്ളൂവെന്ന് സര്‍വകലാശാല ഉറപ്പുവരുത്തണം. ഒരു മാസത്തിനകം യുജിസി എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ഈ ഉത്തരവ് തുടര്‍ന്ന് നിലനില്‍ക്കുമെന്നും വിധിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it