kozhikode local

കേരള ശാസ്ത്ര കോണ്‍ഗ്രസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസില്‍

മലപ്പുറം: 28ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സി.വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് സിഡബ്ല്യുആ ര്‍ഡിഎമ്മിന്റെയും കാലിക്കറ്റ് സ ര്‍വകലാശാലയുടേയും സഹകരണത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. 28ന് രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കാലാവസ്ഥ വ്യതിയാനവും കേരളത്തിലെ ജലസ്രോതസ്സുകളും എന്നതാണ് 28ാം ശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയം. ഇതിനുപുറമെ ഒരു ഡസന്‍ ശാസ്ത്ര ശാഖകളും കോണ്‍ഗ്രസില്‍ വിഷയമാവും. മൂന്നു ദിവസം നീളുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗവേഷകര്‍ 169 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗവേഷകര്‍ തയ്യാറാക്കിയ 146 ശാസ്ത്ര പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ 57 പ്രബന്ധങ്ങള്‍ വിവിധ അവാര്‍ഡുകള്‍ക്കു പരിഗണിക്കുന്നതിനായും അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലബാറിന്റെ സവിശേഷ ജൈവവൈവിധ്യം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും കോണ്‍ഗ്രസില്‍ ചര്‍ച്ചാ വിഷയമാകും. ശാസ്ത്ര വിഷയങ്ങളിലെ പിജി വിദ്യാര്‍ഥികളും ഉന്നത ശാസ്ത്ര ഗവേഷകരുമായുള്ള സമ്പര്‍ക്കപരിപാടിയും നടക്കും. ശാസ്ത്രം സാമാന്യ ജനങ്ങളിലേയ്ക്ക് എന്ന ലക്ഷ്യത്തോടെ നൂറോളം സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ബൃഹത്തായ ശാസ്ത്രപ്രദര്‍ശനവും ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം 27 മുതല്‍ 31 വരെ നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മണ്‍മറഞ്ഞ പ്രമുഖ ശാസ്ത്രജ്ഞരെ ആദരിക്കുന്ന പ്രത്യേക പ്രഭാഷണങ്ങളും നടക്കും. 1750ലേറെ ശാസ്ത്ര ഗവേഷകര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ശാസ്ത്ര കോണ്‍ഗ്രസ് ജന. കണ്‍വീനര്‍ ഡോ. പി ഹരിനാരായണന്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, സിഡബ്ല്യുആര്‍ഡിഎം സയന്റിസ്റ്റുകളായ ഡോ. കെ മാധവ്ചന്ദ്രന്‍, ഡോ. മാധവന്‍ കോമത്ത്, ഡോ. എ കെ പ്രദീപ്, സിഡബ്ല്യുആര്‍ഡിഎം എക്‌സി.ഡയറക്ടര്‍ ഡോ. എല്‍ ബി നരസിംഹ പ്രസാദ്, എന്‍ വി സഖറിയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it