kozhikode local

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി

കോഴിക്കോട്: കേരളത്തിന് പുതിയൊരു സാഹിത്യസംസ്‌കാരം പരിചയപ്പെടുത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി. കോഴിക്കോട് ബിച്ചിലെ പ്രധാന വേദിയായ എഴുത്തോലയില്‍ നടന്ന ചടങ്ങില്‍ ടി പത്മനാഭന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ വി കെ സി മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ്, അബ്ദുള്‍ സമദ് സമദാനി എംഎല്‍എ, എ പ്രദീപ് കുമാര്‍ എം എല്‍എ, സംവിധായകന്‍ മധുപാല്‍, ഡോ. ബി ഇക്ബാല്‍, ഫെസ്റ്റിവല്‍ ഡയറക്ടടര്‍ കെ സച്ചിദാനന്ദന്‍, കെ ജയകുമാര്‍, ലളിത പ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു. രവി ഡി സി സ്വാഗതവും, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ വി ശശി നന്ദിയും പറഞ്ഞു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഐഎഎസ് വിതരണം ചെയ്തു. ദീദി ദാമോദരന്‍, എന്‍ പി ഹാഫിസ് മുഹമ്മദ്, കെ മുഹമ്മദ് ഷരീഫ്, എ.വി ശ്രീകുമാര്‍ എന്നിവര്‍ ഫെസ്റ്റിവല്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അടുത്ത വര്‍ഷത്തെ മേളയുടെ പ്രഖ്യാപനം കോഴിക്കോട് മേയര്‍ വി കെ സി മമ്മദ് കോയ നിര്‍വഹിച്ചു. ഫെബ്രുവരി 4 മുതല്‍ 7 വരെ കോഴിക്കോട് ബീച്ചിലെ മൂന്ന് എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നീ നാല് വേദികളിലായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറിയത്. നാല് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തില്‍ തസ്‌ലിമ നസ്‌റിന്‍, പ്രതിഭാ റായ്, എംടി വാസുദേവന് നായര്‍, ടി പത്മനാഭന്‍, അനിത നായര്‍, ജയ്ശ്രീ മിശ്ര, അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് കാസറവള്ളി തുി്ങി സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ ഇരുനൂറോളം പ്രതിഭകളാണ് പങ്കെടുത്തത്. അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചു വരെ കോഴിക്കോട് രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കും.
Next Story

RELATED STORIES

Share it