കേരള രാഷ്ട്രീയം മലീമസമാവുന്നു: ഇ അബൂബക്കര്‍

പത്തനംതിട്ട: ഒരു സ്ത്രീയെ ചുറ്റിപ്പറ്റി കേരള രാഷ്ട്രീയം മലീമസമാവുകയാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബുബക്കര്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്നും ജയിച്ച എസ്ഡിപിഐ ജനപ്രതിനിധികള്‍ക്കായി നല്‍കിയ സ്വീകരണസമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ വലിയ മൂല്യച്യുതിയുടെ ലക്ഷണമാണ് തുറന്നുകാണിക്കുന്നത്. മന്ത്രിമാര്‍ മാണിയും ബാബുവും രാജിവച്ചു.  ആത്മാഭിമാനമെന്നൊന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണം. എന്നാല്‍, രാജിയില്ലെന്നും ഇപ്പോള്‍ ഉയരുന്ന ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. പിന്നില്‍ മാത്രമല്ല മുന്നിലും കളിയുണ്ടെന്നും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കുമെതിരായ ആരോപണങ്ങള്‍ കേട്ട് കേരളം ലജ്ജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it