കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നയപ്രഖ്യാപനം 27ന്

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നയപ്രഖ്യാപന സമ്മേളനം ഈ മാസം 27ന് മുതലക്കുളം മൈതാനിയില്‍ നടക്കും. സമ്മേളന വിജയത്തിനായി സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പ്രഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മജീദ് കക്കാട് സമ്മേളനം വിശദീകരിച്ചു. കണ്‍വന്‍ഷനില്‍ സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളെയും, വൈ. ചെയര്‍മാന്‍മാരായി സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സ്വാലിഹ് ജിഫ്‌രി തങ്ങള്‍, നാസര്‍ സഖാഫി അമ്പലക്കണ്ടി, എന്‍ പി ഉമ്മര്‍ഹാജി, സമദ് സഖാഫി എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ബി പി സിദ്ദിഖ് ഹാജി (ജനറല്‍ കണ്‍വീനര്‍), വി മുഹമ്മദ്‌കോയ (കണ്‍വീനര്‍), അശ്‌റഫ് സഖാഫി, അക്ബര്‍ സാദിക് (ജോ. കണ്‍വീനര്‍), അപ്പോളോ മൂസഹാജി (ട്രഷറര്‍). വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍ (മീഡിയ ചെയര്‍മാന്‍), കബീര്‍ മാസ്റ്റര്‍ (കണ്‍വീനര്‍) കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി (ഫിനാന്‍സ് സെക്രട്ടറി), വി പി ഗഫൂര്‍ ഹാജി (ജോ. കണ്‍വീനര്‍), സക്കീര്‍ പള്ളിക്കണ്ടി (വളണ്ടിയര്‍ ക്യാപ്റ്റന്‍) സാദത്ത്, മുജീബ് റഹ്മാന്‍, മാലിക് ഉസ്മാന്‍ (വൈ. ക്യാപ്റ്റന്‍). ചര്‍ച്ചയില്‍ വി പി ഗഫൂര്‍ ഹാജി, ഇല്യാസ് എലത്തൂര്‍, നൗഷാദ് ഹാജി, ഹമീദലി സഖാഫി, വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, അക്ബര്‍ സാദിഖ്, സമദ് സഖാഫി മായനാട്, സാദത്ത്, നാസര്‍ ചെറുവാടി, ബിച്ചു മാത്തോട്ടം, അശ്‌റഫ് സഖാഫി സംസാരിച്ചു.
Next Story

RELATED STORIES

Share it