കേരള മാപ്പിള കലാ അക്കാദമിക്ക് പുതിയ ഭാരവാഹികള്‍

കൊച്ചി: കേരള മാപ്പിള കലാ അക്കാദമി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സജീവ് മാണിയേത്തിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കെ റഫീഖിനെ പ്രസിഡന്റായും എം എ റഹീമിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.  മുഹമ്മദ് കമറാന്‍ (ഖജാഞ്ചി) കെ കെ അബ്ദുല്‍ റഹ്മാന്‍ (വര്‍ക്കിങ് പ്രസിഡന്റ് ) സജീവ് മാണിയേത്ത് (ഓര്‍ഗനൈസിങ് സെക്രട്ടറി), ഹുസൈന്‍ ബദ്രി (കോ-ഓഡിനേറ്റര്‍) എന്നിവരെയും, 40 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

വനിതാ വിഭാഗം ചെയര്‍പേഴ്‌സന്‍ ആയി ഡോ. വാഹിദ, കണ്‍വീനറായി സൈനബാ നൗഫല്‍ എന്നിവരെയും ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു. മന്ത്രി ഡോ. എം കെ മുനീര്‍ ആണ് അക്കാദമിയുടെ മുഖ്യ രക്ഷാധികാരി. സംവിധായകന്‍ സിദ്ദീഖ്, പ്രമോദ് പയ്യന്നൂര്‍, ജയരാജ് വാര്യര്‍, ഗായകന്‍ കെ ജെ മാര്‍ക്കോസ്, കെ യൂസഫ് ഉപ്പള എന്നിവരാണ് മറ്റ് രക്ഷാധികാരികള്‍. സംസ്ഥാന രക്ഷാധികാരി എം എ റഹീം യോഗം ഉദ്ഘാടനം ചെയ്തു.

സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ മുഖ്യാതിഥി ആയിരുന്നു. കേരള മാപ്പിള കലാമണ്ഡലം എന്ന സംഘടന  മാപ്പിള കലാ അക്കാദമിയില്‍ ലയിച്ചു. സീതിക്കുട്ടി മാസ്റ്റര്‍, സലാം നന്മണ്ട, ജബ്ബാര്‍ ഉപ്പാസ്, സാജിദ്, ഡോ. സി എം വാഹിദ, മുഹമ്മദ് കമറാന്‍, ഉസൈന്‍ ബദരി സംസാരിച്ചു.
Next Story

RELATED STORIES

Share it