കേരള ബ്ലോഗ് എക്‌സ്പ്രസ് പ്രയാണം തുടങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട മുന്‍നിര യാത്രാ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ സൗന്ദര്യം നുകരാന്‍ അവസരം നല്‍കുന്നതോടൊപ്പം അവരുടെ രചനകളിലൂടെ ടൂറിസം സാധ്യതകളെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ്- 3 പ്രയാണമാരംഭിച്ചു. 25 രാജ്യങ്ങളിലെ 30 യാത്രാ ബ്ലോഗര്‍മാരെ ഉള്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ യാത്ര മന്ത്രി എ പി അനില്‍കുമാര്‍ ഫഌഗ്ഓഫ് ചെയ്തു.
വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നതിനായി 2014ല്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസ് ഇതിനകം ആഗോളശ്രദ്ധ ആകര്‍ഷിച്ചതായി ചടങ്ങിനോടനുബന്ധിച്ച് നടന്ന വാ ര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ വിപണി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. തലസ്ഥാന നഗരി മുതല്‍ വയനാട് വരെയുള്ള യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനും തനതു കലാരൂപങ്ങളെ നേരിട്ടു മനസ്സിലാക്കുന്നതിനും അവസരം ലഭിക്കും. വിദേശികളെ ആയുര്‍വേദത്തിലേക്കും ആയോധനകലകളിലേക്കും ആകര്‍ഷിക്കുന്നതിനാണ് ബ്ലോഗ് എക്പ്രസ് ഊന്നല്‍ നല്‍കുന്നതെന്ന് ടൂറിസം സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു.
കഥകളി ആസ്വദിക്കുന്നതിനും ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാവാനും സദ്യയുണ്ണുന്നതിനുമെല്ലാം ബ്ലോഗര്‍മാര്‍ക്ക് അവസരം ലഭിക്കുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ പറഞ്ഞു. ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ മൂന്നാം പതിപ്പിലേക്കായി 30 പേരെ തിരഞ്ഞെടുത്തത്. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിലും ഇത്തവണ വന്‍ വര്‍ധനവുണ്ടായി. 66 രാജ്യങ്ങളില്‍നിന്നായി ആയിരത്തിലധികം ബ്ലോഗര്‍മാര്‍ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഏറ്റവുമധികം വോട്ട് നേടിയവരെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഡയറക്ടര്‍ വ്യക്തമാക്കി.ഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it