Sports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമകളായി താരനിര

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സചിനൊപ്പം ഇന്ത്യന്‍ സിനിമാമേഖലയിലെ പ്രമുഖരും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമകളായി. പ്രശസ്ത സിനിമാതാരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, സിനിമാ നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായിയും സീരിയല്‍ സംരംഭകനുമായ നിമ്മഗഡ്ഡ പ്രസാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥരായ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ സ്വന്തമാക്കി സഹ ഉടമകളായത്. ഭൂരിഭാഗം ഓഹരികള്‍ക്കും അവകാശിയാ യ സചിന്‍ സഹ ഉടമയായി തുടരും. തിരുവനന്തപുരത്ത് ഹോട്ടല്‍ താജ് വിവന്തയില്‍ നടന്ന ചടങ്ങില്‍ സചിനാണ് പുതിയ നിക്ഷേപകരെ അവതരിപ്പിച്ചത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയുള്ള ഫുട്‌ബോളില്‍ ഒപ്പുവച്ചു. ടീമിന്റെ ആഘോഷമുദ്രയും ഉടമകള്‍ അവതരിപ്പിച്ചു.
മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കപ്പുയര്‍ത്തുമെന്ന് സചിന്‍ പറഞ്ഞു. ഈ സീസണില്‍ മികച്ച ടീമിനേയാവും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കുക. മുന്‍ കാലങ്ങളില്‍ ടീമിന് ആരാധകര്‍ നല്‍കിയ പിന്തുണ തുടര്‍ന്നും ഉണ്ടാവണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌പോര്‍ട്‌സിനെ ഒരുപാട് സ്‌നേഹിച്ചിട്ടും തനിക്ക് അവസരങ്ങള്‍ ലഭിക്കാതെ പോയെന്ന് ചിരഞ്ജീവി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമയായതോടെ ഫുട്‌ബോളില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പോ ര്‍ട്‌സ് ഇല്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാവില്ലെന്ന് നാഗാര്‍ജുന ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it