കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഇന്നസെന്റ് ചലച്ചിത്രരത്‌നം

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 39ാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഇന്നസെന്റിന് ചലച്ചിത്രരത്‌നം ബഹുമതിയും കവിയൂര്‍ ശിവപ്രസാദ്, ബിച്ചുതിരുമല, മല്ലിക സുകുമാരന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും നല്‍കും.
മികച്ച ചിത്രമായി എന്ന് നിന്റെ മൊയ്തീന്‍ തിരഞ്ഞെടുത്തു. ആര്‍ എസ് വിമല്‍ (എന്ന് നിന്റെ മൊയ്തീന്‍)ആണു മികച്ച സംവിധായകന്‍. ഹരികുമാര്‍ സംവിധാനം ചെയ്ത കാറ്റുംമഴയും ആണ് മികച്ച രണ്ടാമത്തെ ചിത്രം. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനും എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നീ സിനിമകളിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുമുള്ള അവാര്‍ഡുകള്‍ നേടി.
ജനപ്രിയ സിനിമയായി ചാര്‍ളിയും ഒരു വടക്കന്‍ സെല്‍ഫിയും പങ്കിട്ടു. രണ്ടാമത്തെ നടന്‍- പ്രേംപ്രകാശ് (നിര്‍ണായകം), നടി- ലെന(എന്നു നിന്റെ മൊയ്തീന്‍), തിരക്കഥാകൃത്ത്- ലെനിന്‍ രാജേന്ദ്രന്‍ (ഇടവപ്പാതി), ഗാനരചന- ആന്റണി എബ്രഹാം (ഓര്‍മകളില്‍ ഒരു മഞ്ഞുകാലം), സംഗീതസംവിധാനം- എം ജയചന്ദ്രന്‍, ഗായകന്‍- പി ജയചന്ദ്രന്‍, ഗായിക- കെ എസ് ചിത്ര (ഓര്‍മകളില്‍ ഒരു മഞ്ഞുകാലം, മല്ലനും മാധേവനും), ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍ , ചിത്രസന്നിവേശം- മഹേഷ് നാരായണന്‍ , ശബ്ദലേഖനം- ആര്‍പി ആനന്ദ് ബാബു , കലാസംവിധാനം- ജയശ്രീ ലക്ഷ്മീനാരായണന്‍ , ചമയം- ജയചന്ദ്രന്‍ , വസ്ത്രാലങ്കാരം- സമീറ സനീഷ്, നവാഗത പ്രതിഭ- ഉത്തര ഉണ്ണി , നവാഗത സംവിധായകന്‍- സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ (ചായംപൂശിയ വീട്), ബാലതാരം- ജാനകി മേനോന്‍, വിശാല്‍കൃഷ്ണ, പ്രത്യേക ജൂറി അവാര്‍ഡ്- അക്കല്‍ദാമയിലെ പെണ്ണ് , അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ്- ആസിഫലി സുധീര്‍ കരമന. ആഗസ്ത് അവസാനം അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it