കേരള എന്‍ട്രന്‍സ് പരീക്ഷ നാളെ; സംശയമുള്ളവരെ ദേഹപരിശോധന നടത്തും

തിരുവനന്തപുരം: നാളെമുതല്‍ 28 വരെ നടക്കുന്ന കേരള എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബയ് എന്നിവിടങ്ങളിലുമായി ആകെ 351 കേന്ദ്രങ്ങളിലാണു പരീക്ഷ.
എന്‍ജിനീയറിങ് പരീക്ഷ 25, 26 തിയ്യതികളിലും മെഡിക്കല്‍ പ്രവേശനപ്പരീക്ഷ 27, 28 തിയ്യതികളിലും നടക്കും. ആകെ 1,65,861 അപേക്ഷകരില്‍ 1,23,914 പേര്‍ എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയും 1,26,186 പേര്‍ മെഡിക്കല്‍ പരീക്ഷയും എഴുതും. കേരളത്തിലെ 347 കേന്ദ്രങ്ങളിലും പോലിസ് സുരക്ഷ ഏര്‍പ്പെടുത്തും. സംശയമുള്ള വിദ്യാര്‍ഥികളുടെ ദേഹപരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് ചീഫ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രവേശനപ്പരീക്ഷയ്ക്കുള്ള അപേക്ഷയിലെ ന്യൂനതകള്‍ കാരണം തടഞ്ഞുവയ്ക്കപ്പെട്ട ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഉപാധികളോടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ടുമായി വിദ്യാര്‍ഥികള്‍ നിശ്ചിതസമയത്തിനു മുമ്പുതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it