Flash News

കേരളാ ഹൗസ് സംഭവം : പോലീസിനെ വിളിച്ച ഹിന്ദുസേനാ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കേരളാ ഹൗസ് സംഭവം : പോലീസിനെ വിളിച്ച ഹിന്ദുസേനാ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
X
vishnu-gupta-hindu-sena-ker

ന്യൂഡല്‍ഹി : പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് ഡല്‍ഹി കേരളാഹൗസില്‍ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. കേരളാഹൗസില്‍ പശുവിറച്ചി വിളമ്പുന്നുവെന്ന്് പോലീസിന് പരാതി നല്‍കിയ വിഷ്ണു ഗുപ്ത എന്നയാളെയാണ് പാര്‍ലിമെന്റ് സ്ട്രീറ്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. വിഎച്ച് പി നേതാവായ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച നാലരയോടെ കാന്റീനിലെ മെനുവിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാളി അഭിഭാഷകന്‍ പ്രതീഷ്, നമുക്കു കാണാമെന്നു ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് പോലിസ് കേരളഹൗസിലെത്തിയത്. പ്രതീഷ് വി എച്ച്പി നേതാവ് വിഷ്ണു ഗുപ്തയെക്കൊണ്ട് പോലിസിനു പരാതി കൊടുപ്പിക്കുകയായിരുന്നു. പ്രതീഷ് പറഞ്ഞതനുസരിച്ച് താനാണ് പോലിസില്‍ പരാതിപ്പെട്ടതെന്നു വിഷ്ണു ഗുപ്ത ഇന്നലെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഡല്‍ഹി പ്രസ്‌ക്ലബില്‍ കശ്മീര്‍ എംഎല്‍എ റാഷിദ് എന്‍ജിനീയറെ കരിഓയില്‍ ഒഴിച്ച കേസില്‍ പ്രതിയാണ് വിഷ്ണുഗുപ്തയെന്ന് പോലിസ് അറിയിച്ചു.
പ്രതീഷിന്റെ നിര്‍ദേശപ്രകാരം കേരളഹൗസിനു തൊട്ടടുത്തുള്ള പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷന്‍ കണ്‍ട്രോ ള്‍ റൂമിലേക്കു വിളിച്ച് കാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന് ഗുപ്ത പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതിനു പിന്നാലെ 30ഓളം പോലിസുകാരാണ് കേരള ഹൗസിലെ കാന്റീനിലേക്ക് ഇരച്ചുകയറിയത്.
കേരളഹൗസിന്റെ ചുമതലയുള്ള റെസിഡന്റ് കമ്മീഷണറുടെ അനുമതിയില്ലാതെയാണ് പോലിസ് പരിശോധന നടത്തിയത്. ഡല്‍ഹിയിലെ ഒരു സംസ്ഥാനത്തിന്റെ ആസ്ഥാനത്ത് അനുമതിയില്ലാതെ പോലിസ് പരിശോധനയ്‌ക്കെത്തിയതുള്‍പ്പെടെയുള്ള ചട്ടലംഘനങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it