Flash News

കേരളാ ഹൗസിലെ റെയ്ഡ് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കേരളാ ഹൗസില്‍ ബീഫ് വില്‍പനയുടെ പേരില്‍ റെയ്ഡ് നടത്തിയ സംഭവം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തില്‍ ഡല്‍ഹി പൊലിസ് മിതത്വം പാലിക്കേണ്ടതായിരുന്നു, സര്‍ക്കാരിന്റെ ഔദ്യോഗിക ഗസ്റ്റ് ഹൗസാണ് കേരളാ ഹൗസ്. പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമൊക്കെയാണ് അവിടത്തെ സന്ദര്‍ശകരും താമസക്കാരും. എന്തെങ്കിലും പരാതി കിട്ടിയാല്‍ത്തന്നെ അത് പരിശോധിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോട്ട്് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it