Flash News

കേരളാ പോലിസിന്റെ തൃശൂര്‍ അക്കാദമിയില്‍ ബീഫിന് വിലക്കെന്ന് എംബി രാജേഷ്

തൃശൂര്‍: കേരളാ പോലിസിന്റെ തൃശൂര്‍ അക്കാദമി കാന്റീനില്‍ ബീഫിന് അപ്രഖ്യാപിത നിരോധനമുണ്ടെന്ന് സിപിഎം നേതാവ് എംബി രാജേഷ്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നേതാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.ഒന്നര വര്‍ഷമായി  ഇവിടത്തെ മെനുവില്‍ ബീഫില്ലെന്നാണ് പര്‍ച്ചേസ് രജിസ്ട്രറില്‍ നിന്ന് വ്യക്തമാകുന്നത്.

നേരത്തെ ആഴ്ചയില്‍ രണ്ടു ദിവസം ബീഫും ചിക്കനുമുണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ ബീഫ് വിരുധപ്രചാരണത്തെ തുടര്‍ന്നാണ് മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയതെന്നും സിപിഎം നേതാവ് എം.ബി രാജേഷ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it