Flash News

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു
X
mani-josephതിരുവനന്തപുരം :  പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. ഇതോടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ കൂടുതല്‍ വ്യക്തമായി.
കേരളാ കോണ്‍ഗ്രസ് എമ്മില്‍ മാണി-ജോസഫ് വിഭാഗങ്ങളില്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നതിനിടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് പി ജെ ജോസഫ് അടക്കമുള്ള മുന്‍നിര നേതാക്കള്‍ വിട്ടുനില്‍ക്കുമെന്നറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ആന്റണി രാജു, ഡോ. കെ സി ജോസഫ്, പി സി ജോസഫ് തുടങ്ങിയവരും പങ്കെടുക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
ജോസഫിനൊപ്പമുള്ള എംഎല്‍എമാരായ മോന്‍സ് ജോസഫ്, ടി യു കുരുവിള എന്നിവരും ഡല്‍ഹിയിലേക്ക് പോയിട്ടില്ല. സീറ്റ് വിഭജനം അടക്കമുള്ള വിഷയങ്ങളില്‍ തങ്ങളെ വിശ്വാസത്തിലെടുക്കാത്തവര്‍ക്കൊപ്പം മാര്‍ച്ചിനില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗികപക്ഷം തങ്ങളോട് കാട്ടുന്ന നിലപാടുകളില്‍ പി ജെ ജോസഫിനൊപ്പം കേരളാ കോ ണ്‍ഗ്രസ് മാണി വിഭാഗത്തിലെത്തിയ ഭൂരിപക്ഷം നേതാക്കളും അസ്വസ്ഥരാണ്. ജോസ് കെ മാണിയെ നേതാവായി അംഗീകരിച്ചുപോവാന്‍ താനില്ലെന്ന സൂചനകളും ജോസഫ് തന്റെ വിശ്വസ്തരെ അറിയിച്ചതായാണു വിവരം. എന്നാല്‍, അവസാനനിമിഷം സീറ്റില്ലെന്ന് കെ എം മാണി വ്യക്തമാക്കിയാല്‍ പിന്നെന്താണു പോംവഴിയെന്ന ചോദ്യമാണ് ജോസഫ് അനുകൂലികളായ നേതാക്കള്‍ ഉന്നയിക്കുന്നത്. പി സി ജോര്‍ജിന് പിന്നാലെ വീണ്ടുമൊരു പിളര്‍പ്പ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉരുണ്ടുകൂടിയെന്ന് ഔദ്യോഗികപക്ഷം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അവ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നുമാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി വിശദീകരിക്കുന്നത്.
Next Story

RELATED STORIES

Share it