Flash News

കേരളാഹൗസ് ; ബിജെപിയ്ക്ക് ഫെഡറലിസത്തില്‍ വിശ്വാസമില്ലെന്ന് പിണറായി

കേരളാഹൗസ് ; ബിജെപിയ്ക്ക് ഫെഡറലിസത്തില്‍ വിശ്വാസമില്ലെന്ന് പിണറായി
X
pinaray-vijayanന്യൂഡല്‍ഹി: അനുവാദം കൂടാതെയുള്ള കേരളാ ഹൗസ് റെയ്ഡിലൂടെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ഡല്‍ഹി പോലിസ് ചെയ്തതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളാ ഹൗസിന് മുമ്പില്‍ ഇടത് എംപിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഈ വിഷയത്തിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നേരിട്ട് കണ്ടാണ് മുഖ്യമന്ത്രി അറിയിക്കേണ്ടിയിരുന്നത്. ആര്‍എസ്എസിനോടുള്ള വിധേയത്വമാണ് ഉചിതമായ തരത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് മുഖ്യനെ തടയുന്നത്. ബിജെപിയ്ക്ക് ഫെഡറല്‍ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് മുന്‍കൂട്ടി അനുമതി വാങ്ങാതെ കേരളാ ഹൗസില്‍ പരിശോധന നടത്തിയത്. പോലിസ് അടുക്കളയില്‍ കയറിയതല്ല വിഷയം . ഇതിലൂടെ മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it