palakkad local

കേരളയാത്ര നാളെ പട്ടാമ്പിയില്‍

പട്ടാമ്പി: സൗഹൃദം സമത്വം സമന്വയം എന്ന മുദ്രാവാക്യവുമായി മുസ്‌ലിംലീഗ് ദേശീയ ട്രഷററും നിയമസഭാപാര്‍ട്ടി ലീഡറുമായ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് നാളെ വൈകീട്ട് 4ന് പട്ടാമ്പിയില്‍ മുസ്‌ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും.
പട്ടാമ്പി പാലത്തിന് സമീപത്തുനിന്നും കേരളയാത്രയെ സ്വീകരണ സമ്മേളനവേദിയായ മേലേപട്ടാമ്പി പി എം യൂസുഫ്ഹാജി നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. പഞ്ചായത്തുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലി ജാഥാനായകനും അംഗങ്ങള്‍ക്കും അകമ്പടി സേവിക്കും. പൊതുസമ്മേളനത്തില്‍ മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡണ്ട് വി എം മുഹമ്മദലി അധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റന്‍ പി കെ കുഞ്ഞാലിക്കുട്ടി, വൈസ് ക്യാപ്റ്റന്‍മാരായ ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, എം കെ മുനീര്‍, കെ എം ഷാജി, ഡയറക്ടര്‍മാരായ പി വി അബ്ദുല്‍വഹാബ്, വി കെ ഇബ്രാഹിംകുഞ്ഞ്, ചീഫ് കോ-ഓഡിനേറ്റര്‍ പി കെ കെ ബാവ, കോ ഓഡിനേറ്റര്‍മാരായ ടി എ അഹമ്മദ് കബീര്‍, കെഎന്‍എ ഖാദര്‍, അഡ്വ. എം ഉമ്മര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി മോയിന്‍കുട്ടി, അഡ്വ. എന്‍. ശംസുദ്ദീന്‍, സി മമ്മുട്ടി, എന്‍എ നെല്ലിക്കുന്ന്, പിഎം സാദിഖലി, യുസി രാമന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് സിഎഎംഎ കരീം, കേരളയാത്ര മണ്ഡലം കോ ഓഡിനേറ്റര്‍ കെ എ ഹമീദ് സംസാരിക്കും.
കേരളയാത്രയുടെ പ്രചരണാര്‍ത്ഥം ഇന്ന് മണ്ഡലത്തില്‍ 100 കേന്ദ്രങ്ങളില്‍ വിളംബരജാഥ നടത്തുമെന്ന് മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് വിഎം മുഹമ്മദലി, ജനറല്‍സെക്രട്ടറി പി ടി മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it