kannur local

കേരളത്തെ സമ്പൂര്‍ണ തെരുവുവിളക്ക് ഗ്രാമങ്ങളാക്കും: മന്ത്രി

പെരിങ്ങത്തൂര്‍: ഗ്രാമങ്ങളില്‍ മുഴുവന്‍ തെരുവുവിളക്ക് സ്ഥാപിച്ച് കേരളത്തെ സമ്പൂര്‍ണ സ്ട്രീറ്റ്‌ലൈറ്റ് സംസ്ഥാനമാക്കുമെന്ന് മന്ത്രി കെ പി മോഹനന്‍. പെരിങ്ങത്തൂരില്‍ ആരംഭിക്കുന്ന പുതിയ കെഎസ്ഇബി സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും തെരുവുവിളക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഈ ആഴ്ച തന്നെ ഭരണാനുമതി നല്‍കും. ഇതിനായി 1.4 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാ ക്കി സമര്‍പ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കരിയാട്, കിടഞ്ഞി, പടന്നക്കര, പെരിങ്ങത്തൂര്‍, കായപ്പനച്ചി, കീഴ്മാടം, കടവത്തൂര്‍, കണ്ണങ്കോട് പ്രദേശങ്ങളിലെ 12540 ഉപഭോക്താക്കളാണ് പെരിങ്ങത്തൂര്‍ സെക്ഷന്‍ പരിധിയിലുള്ളത്. 43 കിലോമീറ്റര്‍ 11 കെവി ലൈനും 248 കിലോമീറ്റര്‍ എല്‍ടി ലൈനും ഉള്‍പ്പെടുന്ന ഏകദേശം 24 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലെ വൈ ദ്യുതി വിതരണമാണ് പുതിയ സെക്ഷന്റെ കീഴില്‍ വരുന്നത്.പാനൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ വി റംല അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഇല ക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അഗസ്റ്റിന്‍ തോമസ് സംസാരിച്ചു.
അസി. എക്‌സി. എന്‍ജിനീയര്‍ സുജാത റിപോര്‍ട്ട് അവതരിപ്പിച്ചു.വൈസ് ചെയര്‍മാന്‍ എം കെ പത്മനാഭന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ ടി കെ റിയാസ്, ഇ എ നാസര്‍, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it