malappuram local

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല: രമേശ് ചെന്നിത്തല

മഞ്ചേരി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മഞ്ചേരി ശാന്തിഗ്രാമില്‍ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ-അക്രമരാഷ്ട്രിയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. മോദി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയത്. കേരളത്തില്‍ ദുര്‍ബല പ്രതിപക്ഷമാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി എ പി അനില്‍കുമാര്‍, ഇ മുഹമ്മദ് കുഞ്ഞി, കെ പി അബ്ദുല്‍മജീദ്, അജയ് മോഹന്‍, റഷീദ് പറമ്പന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it