Flash News

കേരളത്തില്‍ ഇടതുതരംഗമെന്ന് ആക്‌സിസ്, മൈ ഇന്ത്യ സര്‍വ്വേ ഫലം

കേരളത്തില്‍ ഇടതുതരംഗമെന്ന് ആക്‌സിസ്, മൈ ഇന്ത്യ സര്‍വ്വേ ഫലം
X
ldf

[related] കേരളത്തില്‍ ശക്തമായ ഭരണ വിരുദ്ധവികാരം ഉണ്ടെന്ന് ആക്‌സിസ്, മൈ ഇന്ത്യ സര്‍വ്വേ ഫലം. സംസ്ഥാനത്ത് ഇടതുതരംഗം ഉണ്ടാവുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുമുന്നണിക്ക് 88മുതല്‍ 101 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 38 സീറ്റു മുതല്‍ 48 സീറ്റുവരെ നേടുമെന്നും സര്‍വ്വേ ഫലം പ്രവചിക്കുന്നുണ്ട്. എന്‍ഡിഎയ്ക്ക് മൂന്നു സീറ്റുകളില്‍ ജയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റുള്ളവര്‍ ഒന്നു മുതല്‍ സീറ്റുവരെ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ ഫലം പറയുന്നു. ആക്‌സിസ് സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് 43ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 35ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 11ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനമുണ്ട്.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നും തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വിവിധ സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍, അസമില്‍  ബിജെപി ഭരണം പിടിക്കുമെന്നും ചില എക്‌സിറ്റ് പോള്‍ ഫലങ്ങളുണ്ട്.
Next Story

RELATED STORIES

Share it