കേരളത്തിലെ സംഘര്‍ഷം: ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

കേരളത്തിലെ സംഘര്‍ഷം:  ബിജെപി തിരഞ്ഞെടുപ്പ്  കമ്മീഷനെ കണ്ടു
X
Election-commi

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനുമായി ചര്‍ച്ചനടത്തിയത്. അക്രമസംഭവങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
കേരളത്തില്‍ തിരഞ്ഞെടുപ്പു വേളയില്‍ അക്രമസംഭവങ്ങള്‍ രൂക്ഷമാവാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നും ബിജെപി നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. നിലവില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ആശങ്കാജനകമാണ്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള സാഹചര്യമൊരുക്കണണമെന്നും സംഘം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രകാശ് ജാവദേക്കര്‍, നിര്‍മല സീതാരാമന്‍ എന്നിവരും ജെ പി നഡ്ഡയ്‌ക്കൊപ്പമുണ്ടായിരുന്നു.
അതിനിടെ, കേരളത്തിലെ വിഷയങ്ങള്‍ കര്‍ണാടകയില്‍ നിന്നുള്ള ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനായി സിപിഎം കൊലപാതകം നടത്തുകയാണെന്നും അക്രമങ്ങളില്‍ നിന്ന് സിപിഎം വിട്ടുനില്‍ക്കണമെന്നും ബിജെപി അംഗം തരുണ്‍ വിജയ് രാജ്യസഭയില്‍ പറഞ്ഞു. ആക്രമണങ്ങള്‍ക്കെതിരേ രാവിലെ ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണയിരിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച് ബിജെപി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജീവ് പ്രതാപ് റൂഡിയും അറിയിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it