malappuram local

കേരളത്തിന്റെ മനസ്സ് വര്‍ഗീയ അജണ്ടയ്‌ക്കെതിര്: മുഖ്യമന്ത്രി

തിരൂരങ്ങാടി: കേരളത്തിന്റെ മനസ്സ് മതേതരത്വത്തിനനുകൂലമാണെന്നും വര്‍ഗീയ അജണ്ടയ് ക്കെതിരാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ മുഖ്യമന്ത്രി ചെമ്മാട് അങ്ങാടിയില്‍ സംഘടിപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ആര്‍എസ്എസ്സും, ബിജെപിയും ഡല്‍ഹിയില്‍ പിടിമുറിക്കിയത് കൊണ്ടാണ് മുസ്‌ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന സത്യം പിണറായി വിജയന് പറയേണ്ടി വന്നതെന്നും അതിനോട് താന്‍ യോജിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിച്ച് വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തില്‍ ബിജെപിക്ക് എന്തെങ്കിലും കിട്ടുമോ എന്ന ശ്രമത്തിലാണവരെന്നും അദ്ദേഹം പറഞ്ഞു.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും അഭിവാദ്യമര്‍പ്പിച്ച മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങളില്‍ യുഡി എഫ് സാരഥികള്‍ വന്നെങ്കില്‍ മാത്രമേ ജനങ്ങള്‍ ആഗ്രഹിച്ച വികസനങ്ങളും സേവനങ്ങളും കാര്യക്ഷമയോടെ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തീരാജ് നിയമം ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കിയ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് എത്തി നി ല്‍ക്കുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കുന്നു എന്ന് പറഞ്ഞ് ഡിവൈഎഫ് ഐയും, എസ്എഫ്‌ഐ യും നിരവധി സമരങ്ങള്‍ നടത്തിയതും പൊതുമുതല്‍ നശിപ്പിച്ചതും സത്യമറിയാതെയാണ്.
ഇത്തരം കള്ളപ്രചരണം വിലപ്പോവില്ല. 26ല്‍ 23 ഗവ. കോളജുകള്‍ക്കും, 3 പട്ടികജാതി ക്കാര്‍ക്കുമാണ് കോളജ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങി ല്‍ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. മന്ത്രി എപി അനില്‍കുമാര്‍, എം പി അബ്ദുസമദ് സമദാനി എംഎല്‍എ, ഇ മുഹമ്മദ് കുഞ്ഞി, അഡ്വ പി എം എ സലാം, എം എന്‍ കുഞ്ഞിമുഹമ്മദാജി, കൃഷ്ണന്‍ കോട്ടുമല, പി ടി അജയ്‌മോഹന്‍, അരിമ്പ്ര മുഹമ്മദ്, മുഹമ്മദ് കുട്ടി മുന്‍ഷി, സി അബൂബക്കര്‍ ഹാജി, കെ കെ നഹ പങ്കെടുത്തു.
Next Story

RELATED STORIES

Share it