കേരളത്തിന്റെ മനസ്സ് താമര വിരിയിക്കില്ല: പന്ന്യന്‍

കേരളത്തിന്റെ മനസ്സ്  താമര വിരിയിക്കില്ല: പന്ന്യന്‍
X
panniyanതൃശൂര്‍: കേരളത്തിന്റെ മനസ്സ് ഒരിക്കലും താമര വിരിയാന്‍ ആഗ്രഹിക്കില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ പോരിന്റെ പൂരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്യുന്ന സര്‍ക്കാരാണ് മോദിയുടെത്. വെള്ളാപ്പള്ളി ഏതോ ലോകത്താണ്. ബിജെപിയുമായി കൂട്ടുകൂടിയ അദ്ദേഹത്തോട് സഹതാപം തോന്നുന്നു. എസ്എന്‍ഡിപിയുടെ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ വെള്ളാപ്പള്ളി യോഗ്യനാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും എസ്എന്‍ഡിപി പ്രവര്‍ത്തകരാണ് അതു തീരുമാനിക്കേണ്ടതെന്നുമായിരുന്നു പന്ന്യന്റെ മറുപടി. എന്നാല്‍, ബിജെപി ആരെ കൂട്ടുപിടിച്ചാലും ഇത്തവണയും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. മഞ്ചേശ്വരം ഇടതു വലത് മുന്നണികള്‍ മാറിമാറി ഭരിക്കുന്ന മണ്ഡലമാണ്. ഇവിടെ യുഡിഎഫും ബിജെപിയുമാണ് പ്രധാന മല്‍സരമെന്ന് പറഞ്ഞ ആന്റണി, വേണമെങ്കില്‍ മഞ്ചേശ്വരം ബിജെപി എടുത്തോളൂ എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. സാമുദായിക ധ്രുവീകരണത്തിന് ബിജെപിയുടെ പിന്തുണ തേടാനാണ് സംസ്ഥാനത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മല്‍സരമെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഏത് തെറ്റും വാക്കുകളിലൂടെ ശരിയാണെന്നു ബോധിപ്പിക്കാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ട്. ശക്തമായ ഇടതുപക്ഷവും ദുര്‍ബലമായ യുഡിഎഫും തമ്മിലാണ് കേരളത്തില്‍ മല്‍സരം നടക്കുന്നത്. യുഡിഎഫിലെ ചെറുകക്ഷികളെല്ലാം ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പമാണ്. മുന്നണിയുടെ ബലാബലം നോക്കിയാല്‍ എല്‍ഡിഎഫാണ് ഏറ്റവും മുന്നില്‍. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 86നു മുകളില്‍ സീറ്റുകള്‍ നേടുമെന്നും ചിലപ്പോള്‍ അത് 100ഉം അതിനപ്പുറവു—മെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it