കേരളത്തിന്റെ കടുംപിടുത്തം; നിരവധി പേര്‍ക്ക് അവസരം നഷ്ടമായി: മേഴ്‌സിക്കുട്ടന്‍

കോഴിക്കോട്: യോഗ്യതാ മാര്‍ക്കെന്ന കേരളത്തിന്റെ കടുപിടുത്തം കാരണം നിരവധി കായികതാരങ്ങള്‍ക്കാണ് ഇത്തവണത്തെ ദേശീയ സ്‌കൂള്‍ മീറ്റില്‍ അവസരം നഷ്ടമായതെന്ന് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായ ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍ ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങള്‍ പരമാവധി അത്‌ലറ്റുകളെ ടീമി ല്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളം മാത്രം യോഗ്യതാ മാര്‍ക്ക് മാനദണ്ഡമാക്കിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ഇതു വിഡ്ഢിത്തമാണ്. ദേശീയ സ്‌കൂള്‍ മീറ്റ് പോലെ രാജ്യത്തെ കുരുന്നുകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ പരമാവധി പേര്‍ക്ക് അവസരം നല്‍കാനാണ് കേരളം ശ്രമിക്കേണ്ടിയിരുന്നത്.
അത്‌ലറ്റുകളെ കുറച്ചതുകൊണ്ട് ഒരു നേട്ട വും കേരളത്തിനുണ്ടായിട്ടില്ല. മാത്രമല്ല ഇതുമൂലം 21 ഇനങ്ങളില്‍ കേരളാ താരങ്ങള്‍ക്ക് മല്‍സരിക്കാനുമായില്ല. മേള പുരോഗമിക്കുമ്പോള്‍ അധികൃതര്‍ക്ക് തങ്ങളുടെ പിഴവ് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത മീറ്റ് മുത ല്‍ യോഗ്യതാ മാര്‍ക്ക് വേണ്ടെന്നു വയ്ക്കാനും തീരുമാനിച്ചുകഴിഞ്ഞു- അവര്‍ വിശദമാക്കി.
കോഴിക്കോട്ട് തന്നെ നടന്ന കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നിലവാരം ഈ മീറ്റില്‍ കാണാന്‍ കഴിയുന്നില്ല. രണ്ടു മീറ്റുകളും തമ്മിലുള്ള കാലതാമസം തന്നെയാണ് ഇതിനു കാരണം. സാധാരണയായി സംസ്ഥാന മീറ്റ് കഴിഞ്ഞയുടന്‍ തന്നെയാണ് ദേശീയ കായിക മേള നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം ദേശീയ മീറ്റ് പ്രതീക്ഷിച്ചതിനേക്കാള്‍ വൈകി. ഇതോടെ കുട്ടികള്‍ക്ക് പരീക്ഷാക്കാലമാവുകയും പഠനത്തില്‍ കൂടുത ല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരികയും ചെയ് തു - മേഴ്‌സിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it