കേരളം ഭ്രാന്താലയമാക്കാന്‍ ഗൂഢശ്രമം: കോടിയേരി

പെരിന്തല്‍മണ്ണ: നവോത്ഥാന പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് ഒരുവിഭാഗം കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഗൂഢശ്രമം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടിക്കാട് ചുങ്കത്ത് ചെറുകാട് സ്മാരക ട്രസ്റ്റ് അവാര്‍ഡ് സി വാസുദേവനു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ആശയത്തിനു കടകവിരുദ്ധമായാണ് നവോത്ഥാനത്തിനായി രൂപപ്പെട്ട എസ്എന്‍ഡിപി പോലുള്ള സംഘങ്ങളെ ഹിന്ദുത്വശക്തികള്‍ ഉപയോഗിക്കുന്നത്. ഇത് ശ്രീനാരായണീയര്‍ തിരിച്ചറിയണം. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരേ പൊതുസമൂഹം ഉണരണം. മതനിരപേക്ഷതയ്ക്കു പ്രയത്‌നിച്ച ചെറുകാടിനെ പോലുള്ള സാഹിത്യകാരന്‍മാരുണ്ടാക്കിയ സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കരുത്- കോടിയേരി അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പാലക്കീഴ് നാരായണന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. ചെറുകാട് അനുസ്മരണ സമ്മേളനം സി പി നാരായണന്‍ എംപി ഉദ്ഘാടനം ചെയ്തു. വി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, സി വി സദാശിവന്‍, സി ദിവാകരന്‍, കെ കൃഷ്ണന്‍കുട്ടി, സി പി ചിത്ര, സി പി മദനന്‍, പി സി ഷംസുദ്ദീന്‍, എ വിജയരാഘവന്‍, കാവുമ്പായി ബാലകൃഷ്ണന്‍, ബഷീര്‍ ചുങ്കത്തറ, എ പി അഹമ്മദ്, എം കെ ശ്രീധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it