കേന്ദ്ര ഹജ്ജ് കമ്മിറ്റി: ഇ ടി മുഹമ്മദ് ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടു

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.— ഇന്നലെ ഡ ല്‍ ഹി ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ നടന്ന ആറാം സോണല്‍ വോട്ടെടുപ്പിലാണ് ഇ ടി മുഹമ്മദ് ബഷീറിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
മറ്റ് അഞ്ച് സോണിലെയും തിരഞ്ഞെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും പുതുച്ചേരിയില്‍ നിന്നും ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ എത്തിയിരുന്നില്ല. എതിരാളികളില്ലാത്തതിനാല്‍ നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.മൂന്നുവര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും കാലാവധി.
ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നു നടത്തുന്നതിന് അനുമതിനല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു. അനുകൂലമായ സാഹചര്യമുണ്ടായാല്‍ സര്‍വീസ് കരിപ്പൂരില്‍ നിന്നുതന്നെയാക്കുമെന്നു കേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it