കേന്ദ്ര സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

കാസര്‍കോട്: സാമ്പത്തിക അഴിമതിയെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷനില്‍ കഴിയുന്ന കേന്ദ്ര സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രഫ. എസ് ഗോപിനാഥ്, അസി. രജിസ്ട്രാര്‍ കെ രാജീവന്‍ എന്നിവരുടെ സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസത്തേക്കുകൂടി നീട്ടി. കഴിഞ്ഞ ഡിസംബര്‍ 17നാണ് ഇരുവരെയും മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഈ മാസം 17ന് സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും ദീര്‍ഘിപ്പിച്ചത്.
കേന്ദ്ര സര്‍വകലാശാലയിലെ സെക്യൂരിറ്റി നിയമനവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്. ഗോപിനാഥ് രജിസ്ട്രാറായിരുന്ന 2010 മുതല്‍ സര്‍വകലാശാലയില്‍ സെക്യൂരിറ്റി ഏജന്‍സി ജീവനക്കാരുടെ ശമ്പള ഇനത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it