kasaragod local

കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ് 2017 മാര്‍ച്ച് വരെ ആരംഭിക്കില്ല

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലക്ക് കീഴില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത് വൈകും. 2017 മാര്‍ച്ച് വരെ ആരംഭിക്കാനിടയില്ല. സര്‍വകലാശാലയുടെ പഞ്ചവല്‍സര പദ്ധതിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്ന കാര്യം ഉള്‍പ്പെടുത്താത്തതാണ് കാരണം. എന്നാല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിക്കല്‍ സയന്‍സ് ആരംഭിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇതിനായി നിയമിക്കുന്ന പ്രഫസറെ മെഡിക്കല്‍ കോളജിന്റെ എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കാന്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിക്കും. ഇദ്ദേഹത്തിന്റെ നിയമനം 2016 ജനുവരിയില്‍ ഉണ്ടാകും. കേന്ദ്ര സര്‍വകലാശാലയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കുമെന്ന് കേരള സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലയിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സിന്റെ കീഴില്‍ മഹാത്മ അയ്യങ്കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡിസ് അടുത്ത അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കീഴില്‍ കേരള ചരിത്രവും ദലിത് ചരിത്രത്തെ കുറിച്ചും ഗവേഷണം നടത്താന്‍ സൗകര്യമൊരുക്കും.
Next Story

RELATED STORIES

Share it