Pathanamthitta local

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ബലികഴിക്കുന്നു: കെ പി രാജേന്ദ്രന്‍

പത്തനംതിട്ട: കോര്‍പറേറ്റുകള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ബലികഴിക്കുകയാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2009ല്‍ ആരംഭിച്ച തൊഴിലാളികളുടെ സംയുക്ത പ്രതിഷേധം ഇന്ന് രാജ്യമാകെ അലയടിക്കുകയാണ്. കഴിഞ്ഞ സപ്തംബര്‍ രണ്ടിലെ തൊഴിലാളി പ്രക്ഷോഭത്തിലൂടെ ഉന്നയിച്ച 12 ആവശ്യങ്ങളില്‍ ഏഴെണ്ണം നടപ്പാക്കിയെന്നാണ് പ്രധാന മന്ത്രി അവകാശപ്പെടുന്നത്.
എന്നാല്‍ പ്രസംഗത്തിലും വാഗ്ദാനത്തിലും മാത്രമാണ് പ്രധാനമന്ത്രിക്ക് തൊഴിലാളി സ്‌നേഹമുള്ളത്. സംയുക്ത സമരസമിതി ചെയര്‍മാന്‍ പി ജെ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ സി രാജഗോപാലന്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, എഐടിയുസി ജില്ലാ സെക്രട്ടറി എം വി വിദ്യാധരന്‍, പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍, യുടിയുസി ജില്ലാ സെക്രട്ടറി ആര്‍ എം ഭട്ടതിരി, എസ്ടിയു ജില്ലാ സെക്രട്ടറി പാടം ഇബ്രാഹിംകുട്ടി, മുണ്ടപ്പള്ളി തോമസ്, സി കെ ശ്രീധരന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, മലയാലപ്പുഴ മോഹന്‍, പി കെ സോമരാജന്‍, എസ് ഹരിദാസ്, കെ ജി അനില്‍കുമാര്‍, ആര്‍ തുളസീധരന്‍പിള്ള, സലിം പി ചാക്കോ സംസാരിച്ചു.
Next Story

RELATED STORIES

Share it