palakkad local

കേന്ദ്ര-സംസ്ഥാന ജനദ്രോഹ വര്‍ഗീയ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താവുമെന്ന് എല്‍ഡിഎഫ്

പാലക്കാട്: കേന്ദ്രത്തിന്റെയും-സംസ്ഥാനത്തിന്റെയും ജനദ്രോഹ വര്‍ഗ്ഗീയ നയങ്ങള്‍ക്കെതിരേകര്‍ഷകരും-തൊഴിലാളികളും അടക്കമുള്ള ജനങ്ങള്‍ ഒന്നിച്ച് പ്രതികരിക്കുന്ന തിരഞ്ഞെടുപ്പാകുമിതെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി. ഭിന്നാഭിപ്രായക്കാരെയും സ്വതന്ത്രചിന്തകരെയും കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതും ബിജെപിയുടെയും മോഡിയുടെയും നാശത്തിന് തുടക്കമായി. സഹിഷ്ണുതാ മനോഭാവവും സമീപനവും ആവശ്യമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടും അത് അംഗീകരിക്കാത്തവരാണ് കേന്ദ്രം ഭരിക്കുന്നത്.  ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളെ തുടര്‍ന്ന് മലയോരമേഖലകളിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്ക് പരിഹാരമില്ലാതെ നിലനില്‍ക്കുകയുമാണ്. ഇത്തരത്തില്‍ ജനദ്രോഹവും അഴിമതിയും വര്‍ഗ്ഗീയമുഖമുദ്രയാക്കിയ യുഡിഎഫിനും ബിജെപിക്കുമതെിരെ ജനാധിപത്യ-മത നിരപേക്ഷ മനസ്സുളള മുഴുവന്‍ ജനങ്ങളും വോട്ട് നല്‍കണമെന്നും അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it