കേന്ദ്ര പദ്ധതി: സംസ്ഥാനാടിസ്ഥാനത്തില്‍ മാനദണ്ഡം നിശ്ചയിക്കണം: മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികള്‍ക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ വിഞ്ജാന്‍ ഭവനില്‍ നടന്ന സംസ്ഥാന പഞ്ചായത്തീരാജ് മന്ത്രിമാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ രാജ്യവ്യാപകമായി ഏക മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പല സംസ്ഥാനങ്ങള്‍ക്കും പദ്ധതികളുടെ നിര്‍വഹണ ഘട്ടങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.
ഇതു പരിഹരിക്കുന്നതിന് ഓരോ സംസ്ഥാനത്തിന്റെയും ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ വ്യതിയാനങ്ങള്‍ക്കനുസൃതമായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ ആവശ്യപ്പെട്ടു. രാജ്യത്തിനു തന്നെ മാതൃകയായി സ്ത്രീശാക്തീകരണ രംഗത്തു പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ കേന്ദ്ര ധനസഹായം അനുവദിക്കണം.
ദേശീയ ഗ്രാമവികസന പരിശീലന കേന്ദ്ര (എന്‍ഐആര്‍ഡി)ത്തിന്റെ പ്രാദേശിക കേന്ദ്രം കേരളത്തിന് അനുവദിക്കണം. ഇന്ത്യയിലെ രണ്ടാമത്തെ ഒഡിഎഫ് സംസ്ഥാനമായി സമീപഭാവിയില്‍ തന്നെ മാറാന്‍ കേരളത്തിനാവും.
ഇതിനാവശ്യമായ അധിക ധനസഹായം അനുവദിക്കണം. കിലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തക്കവിധമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദേശീയതലത്തില്‍ തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുംവിധമുള്ള ഭൗതിക സൗകര്യം ഒരുക്കാനും ധനസഹായം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് നഗരവികസന പദ്ധതിയില്‍ കേരളത്തില്‍ നിന്ന് നിലവില്‍ എട്ട് നഗരങ്ങളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്. 18 നഗരങ്ങളെകൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനോട് നേരത്തെ നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it