Districts

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം തേടി

തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവം അനേ്വഷിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് മലപ്പുറത്തും തൃശൂരും വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത്.
നേരത്തേ ഇതുസംബന്ധിച്ച് യന്ത്രത്തിന്റെ നിര്‍മാതാക്കളായ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡി(ഇസിഐഎല്‍) നോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കൂട്ടത്തോടെയുള്ള യന്ത്രത്തകരാര്‍ അസ്വാഭാവികമാണെന്നാണ് ഇസിഐഎല്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് തുടരനേ്വഷണത്തിന്റെ ഭാഗമായി സങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ സമിതിയിലേക്ക് വിദഗ്ധരുടെ സേവനങ്ങള്‍ ആവശ്യപ്പെട്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
സ്ഥാനാര്‍ഥികളുടെ മരണംമൂലം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വാര്‍ഡുകളില്‍ ഡിസംബര്‍ എട്ടിനു തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമായി.
പത്തനംതിട്ട ഏറാത്ത് ഗ്രാമപ്പഞ്ചായത്ത്, ഇടുക്കി അടിമാലി ബ്ലോക്ക് പഞ്ചായത്ത്, തൃശൂര്‍ ചേലക്കര ഗ്രാമപ്പഞ്ചായത്ത്, പാലക്കാട് പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത്, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി, കണ്ണൂര്‍ ധര്‍മടം ഗ്രാമപ്പഞ്ചായത്ത്, കാസര്‍കോട് മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പു നടക്കുക.
Next Story

RELATED STORIES

Share it