kannur local

കേന്ദ്രസേനയും കാമറയും; പോളിങ് സമാധാനപരം

കണ്ണൂര്‍: കേന്ദ്രസേനയും ലൈവ് വെബ്കാസ്റ്റിങും ഉള്‍പ്പെടെ സര്‍വസന്നാഹങ്ങളുമായി നടന്ന തിരഞ്ഞെടുപ്പ് ജില്ലയില്‍ പൊതുവെ സമാധാനപരം. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി കാര്യമായ സംഘര്‍ഷങ്ങളോ വ്യാപക കള്ളവോട്ട് ആരോപണങ്ങളോ ഉയരാതിരുന്ന തിരഞ്ഞെടുപ്പില്‍ ഒരിടത്തു പോലും ബോംബേറും ഉണ്ടായിട്ടില്ല. എടക്കാട് ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചതും തലശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എപി അബ്ദുല്ലക്കുട്ടിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയും ഒഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല.
ജില്ലയില്‍ സംസ്ഥാന പോലിസിനു പുറമെ 29 കമ്പനി കേന്ദ്രസേനയാണു തിരഞ്ഞെടുപ്പ് സുരക്ഷയ്‌ക്കെത്തിയത്. മാത്രമല്ല, മുന്‍ തിരഞ്ഞെടുപ്പുകളില്‍ കള്ളവോട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കുറി 1054 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ 100 പേരടങ്ങുന്ന ടീമാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചത്. മുഴുവന്‍ വീഡിയോയും തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ റെക്കോഡ് ചെതായി അധികൃതര്‍ അറിയിച്ചു.
ബിഎസ്എന്‍എല്ലിന്റെ 600 ഓളം ജീവനക്കാര്‍, അക്ഷയ പ്രവര്‍ത്തകര്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവരെയും നിയഗോച്ചിരുന്നു.
മാവോവാദി ഭീഷണിയുള്ള 14 ബൂത്തുകളില്‍ വെബ്കാസ്റ്റിങിന് പുറമെ സിസിടിവിയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മാവോവാദി അനുകൂലമായ എന്തെങ്കിലും എവിടെയും റിപോര്‍ട്ട് ചെയ്തിട്ടില്ല. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ രാവിലെ മുതല്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. കാര്‍മേഘം ഉരുണ്ടുകൂടിയെങ്കിലും മഴ മാറിനിന്നത് ആശങ്ക ഒഴിവാക്കി.
ഇനി രണ്ടുദിവസം മുന്നണികളും സ്ഥാനാര്‍ഥികളും പാര്‍ട്ടികളും കണക്കുകൂട്ടലുകളില്‍ മുഴുകും. ജനം വിധിയെഴുതിയ സാഹചര്യത്തില്‍ 19നു വോട്ടെണ്ണുന്നതു വരെ അവകാശ വാദങ്ങള്‍ ഉന്നയിച്ച് അന്തരീക്ഷം വീണ്ടും മുറുകും. ചാല ചിന്‍മയ മിഷന്‍ കോളജിലാണ് 11 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ കേന്ദ്രം. ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it