കേന്ദ്രമന്ത്രിയുടെ യാത്രയ്ക്കായി ജലം പാഴാക്കി

താനെ: മഹാരാഷ്ട്രയിലെ വരള്‍ച്ചബാധിത പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങിന്റെ ഹെലികോപ്റ്റര്‍ യാത്രയും വിവാദത്തില്‍. ഇദ്ദേഹം യാത്രചെയ്ത ഹെലികോപ്റ്ററിനുവേണ്ടി ഹെലിപാഡ് നിര്‍മിക്കാന്‍ 10,000 ലിറ്റര്‍ വെള്ളം ഉപയോഗിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകനും അലര്‍ട്ട് സിറ്റിസണ്‍ ഫോറം പ്രസിഡന്റുമായ ദയാനന്ദ് നീണെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആരോപിക്കുന്നത്. കടുത്ത വരള്‍ച്ച ബാധിച്ച സംസ്ഥാനത്ത് വിഐപികള്‍ക്കുവേണ്ടി വന്‍തോതില്‍ ജലം പാഴാക്കുന്നതു നിര്‍ത്തണമെന്നദ്ദേഹം ആവശ്യപ്പെട്ടു. 20 കി.മീ. ദൂരം റോഡിലൂടെ സഞ്ചരിക്കാന്‍ മന്ത്രി തയ്യാറായിരുന്നെങ്കില്‍ ഈ വെള്ളം ലാഭിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവണ്ടിയില്‍ നടന്ന 'ഗ്രാം കിസാന്‍ അഭിയാന്‍' പരിപാടിയില്‍ പങ്കെടുക്കുന്നതിനാണു മന്ത്രി എത്തിയത്. കഴിഞ്ഞയാഴ്ച മന്ത്രി ഏകനാഥ് ഖദ്‌സെയുടെ സന്ദര്‍ശനത്തിനുവേണ്ടിയും ഹെലിപാഡ് നിര്‍മിക്കാന്‍ വെള്ളം പാഴാക്കിയിരുന്നു.
Next Story

RELATED STORIES

Share it