കേന്ദ്രമന്ത്രിയുടെ ഭാര്യ ഇന്‍ഫോസിസ് ഭരണസമിതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ ഭാര്യയെ ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡി ല്‍ അംഗമാക്കിയത് വിവാദമാവുന്നു. ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ ഭാര്യ ഡോ. പൂനിയ സിന്‍ഹയെയാണ് ഇന്‍ഫോസിസിലെ സ്വതന്ത്ര ഡയറക്ടറായി ഭരണസമിതിയില്‍ അംഗമാക്കിയത്. സംഭവം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിട്ടുണ്ട്.
ഇന്ത്യയിലെ രണ്ടാമത്തെ പ്രമുഖ പുറംകരാര്‍ കമ്പനിയായ ഇന്‍ഫോസിസ് ഡോ. പൂനിയയെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയത് സാമ്പത്തിക സഹമന്ത്രിയുടെ ഭാര്യ ആയതുകൊണ്ട് മാത്രമാണെന്നാണ് ആരോപണം.
അതേസമയം, 53കാരിയായ ഡോ. പൂനിയ യുഎസിലടക്കം നിരവധി പ്രമുഖ കമ്പനികളില്‍ 25 വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്‌കെഎസ്, മൈക്രോ ഫിനാന്‍സ്, ശോഭ ലിമിറ്റഡ് എന്നിവയിലും ഭരണസമിതി അംഗമായിരുന്നു.
അതേസമയം, യുപിഎ ഭരണകാലത്ത് അന്നത്തെ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ ആദായനികുതി വകുപ്പില്‍ അംഗമായിരുന്നതിനെ ചൂണ്ടിക്കാട്ടി മറുവിഭാഗം ആരോപണങ്ങളെ പ്രതിരോധിക്കുന്നുണ്ട്. ജയന്ത് സിന്‍ഹയുടെ ഭാര്യ എന്നതിലുപരി ഇന്ത്യയിലെ പ്രമുഖ നിക്ഷേപക എന്ന നിലയിലാണ് പൂനിയ അറിയപ്പെടുന്നതെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it